Pet Cat saves life of family members from King Cobra | KeralaKaumudi

Pet Cat saves life of family members from King Cobra | KeralaKaumudi

വളര്‍ത്തുമൃഗങ്ങള്‍ വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണയായി നായകളുടെ വീരകഥകളാണ് ഒരുപാട് കേള്‍ക്കുന്നത്. എന്നാല്‍ യജമാന സ്‌നേഹത്തിന്‍ ഒട്ടും പിന്നില്‍ അല്ല തങ്ങളും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പൂച്ച. തനിക്കും നായയെ പോലെ വീട് കാക്കാന്‍ നന്നായി അറിയാം എന്ന് ഒരു ചിനു എന്ന് വിളി പേരുള്ള ഈ പൂച്ച കാട്ടിത്തരുന്നു.തന്റെ ജീവന്‍ അപകടത്തിലാക്കി യജമാനനെയും കുടുംബത്തെയും രക്ഷിക്കാന്‍ പത്തിവിടര്‍ത്തി നിന്ന മൂര്‍ഖനെ അരമണിക്കൂറോളം വിരട്ടി നിര്‍ത്തിയ പൂച്ചയാണ് ഇപ്പോഴത്തെ താരം.ഒഡിഷയിലെ ഭുവനേശ്വറില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരു പാമ്പിനെ അകത്തേക്ക് കയറാന്‍ അനുവദിക്കാതെ പൂച്ച തടഞ്ഞ് നിര്‍ത്തിയത് അരമണിക്കൂറാണ്.സമ്പദ്കുമാര്‍ പരീദയുടെ വീട്ട് വീട്ടുമുറ്റത്തേക്ക് റോഡില്‍ നിന്ന് ഒരു കൂറ്റന്‍ പാമ്ബ് ഇഴഞ്ഞുകയറുന്നത് പൂച്ചയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാമ്ബിനെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. അവര്‍ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. അവര്‍ എത്തുന്നതുവരെ പാമ്ബിനെ അകത്തുകയറാന്‍ അനുവദിക്കാതെ പൂച്ച ധൈര്യപൂര്‍വ്വം അതിനെ തടഞ്ഞുവെക്കുകയായിരുന്നു.പൂച്ചയെ പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൂച്ചയും ഒരിഞ്ച് വിട്ടുകൊടുത്തില്ല. ഒടുവില്‍ സ്‌നെയ്ക്ക് ഹെല്‍പ് ലൈനില്‍ നിന്ന് ആളെത്തി പാമ്പിനെ പിടികൂടി. പൂച്ചക്ക് പരിക്കൊന്നുമേറ്റില്ലെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍. പിടികൂടിയ മൂര്‍ഖനെ പിന്നീട് വനത്തില്‍ വിട്ടയച്ചു.പാമ്ബിനെ അകത്തുകയറാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയത് പൂച്ചയാണെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. ഏകദേശം ഒന്നരവയസുള്ള പൂച്ച ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

#Natureandwildlife #PetcatsavesfromCobra #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments