കോട്ടയം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ ഐ.സി.യു വില്‍ ചികിത്സയില്‍ കഴിയുന്നവാവ സരേഷിനെ സന്ദര്‍ശിച്ച ശേഷം
മാദ്ധ്യമങ്ങളോട് സംസാരിക്കുകയാരുന്നുമന്ത്രി വി.എന്‍. വാസവന്‍.കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ട്.വിളിക്കമ്പോള്‍ പ്രതികരിക്കുന്നുണ്ട്
ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്വാവ സരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകരമായ കടിയാണ് കഴിഞ്ഞ ദിവസം കിട്ടിയത്.ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ.പി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഗംവാവസരേഷിന് നല്‍കുന്നുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.വാവയുടെ കാലുകള്‍ ചലിച്ചു തുടങ്ങിയെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. താന്‍ പേരു വിളിച്ചപ്പോള്‍ വാവ പ്രതികരിക്കുകയും ചെയ്‌തെന്ന് മന്ത്രി പറയുന്നു. ഇത് മലയാളിയുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നതിന്റെ സൂചനയാണ്.വാവ സുരേഷിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡും പുരോഗതിയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ ചലനമറ്റ നിലയിലായിരുന്നു. ഇന്ന് അവയവങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നു. ഹൃദയവും സാധാരണ നിലയിലാകും. തലച്ചോറിലുള്ള രക്തപ്രവാഹം പഴയതു പോലെ ആകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വാവയെ വെന്റിലേറ്ററില്‍ ചികില്‍സിക്കുന്നമന്ത്രി പറഞ്ഞു. പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലാണ് വാവ സുരേഷ്.വാവ സുരേഷ് അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ ഫറ്ഞു. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണ്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കല്‍ കേളേജില്‍ വാവസുരേഷിന് നല്‍കുന്നുണ്ടെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.മൂര്‍ഖന്റെ കടിയേറ്റാല്‍ വിഷം ഏല്‍ക്കുന്നത് ഞരമ്പുകളെയും നാഡീവ്യൂഹത്തെയുമാണ്. കടിയേറ്റെന്ന് സംശയം ഉണ്ടായാല്‍പോലും ഉടന്‍ വൈദ്യസഹായം തേടിയില്ലെങ്കില്‍ മരണകാരണമാകും. വിഷം ഞരമ്പുകളെയും നാഡീവ്യൂഹത്തെയും ബാധിച്ചാല്‍ ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാകുക.വിഷം ശരീരത്തിലേറ്റാല്‍ ആദ്യം പ്രവര്‍ത്തിക്കുക കണ്‍പോളകളിലാണ്. ഇതിനാലാണ് മുന്‍കാലത്ത് പാമ്പു കടിയേറ്റാല്‍ രോഗി ഉറങ്ങാന്‍ പാടില്ല എന്ന് പറഞ്ഞിരുന്നത്. വാവയ്ക്ക് മാരക കടിയാണ് ഏറ്റത്. ഇതിനെയാണ് വാവ അതിജീവിക്കുന്നത്.പാമ്പുകള്‍ സാധാരണയായി കൈയിലും കാലിലുമാണ് കടിക്കാറുള്ളത്. പക്ഷേ കഴിഞ്ഞ ദിവസം കോട്ടയത്ത് വച്ച് വാവാ സുരേഷിന്റെ തുടയിലാണ് പാമ്പ് കടിച്ചത്. കടിയേറ്റത് തുടയിലായതിനാല്‍ വിഷം അധിവേഗം തലച്ചോറിലെത്താനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം തന്നെ ഉഗ്ര വിഷമുള്ള പാമ്പ് ഒരു വ്യക്തിയെ കടിച്ചാല്‍ അയാള്‍ കഴിയുന്നതിലും വേഗം ചികില്‍സ തേടേണ്ടതും ആവശ്യമാണ്. എന്നാല്‍ കടിയേറ്റ ശേഷവും ആ പാമ്പിനെ പിടികൂടാനായി അവിടെ കൂടുതല്‍ സമയം ചെലവഴിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ മോശമായി ബാധിച്ചതായും വിദഗ്ദ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂര്‍ഖനാണ്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ. നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താന്‍ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വല കൊണ്ട് പാമ്പിനെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു. സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് നടുവേദന ഉള്ളതിനാല്‍ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കില്‍ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
സുരേഷിന്റെ കയ്യില്‍ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയില്‍ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാര്‍ഡ്‌ബോര്‍ഡ് ബോക്സിലാക്കി സ്വന്തം കാറില്‍ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. സുരേഷിന്റെ കാറില്‍ത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാല്‍ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാല്‍, ചിങ്ങവനത്ത് എത്തിയപ്പോള്‍ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛര്‍ദിച്ച് അവശ നിലയിലായി.സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആള്‍ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു
#VavaSuresh #MedicalBulletin #snakebite
0 Comments