
ഇനിയും സ്കൂൾ തുറക്കാത്തതിന്റെ സങ്കടത്തിലാണ് വയനാട് സുഗന്ധഗിരിയിലെ ചിപ്പിയും മറിയവും. സുഗന്ധഗിരിയിലെ അംഗനവാടിയിൽ ദിവസവും അഞ്ച് മണിയ്ക്ക് തുടങ്ങിയിരുന്ന സാക്ഷരതാ ക്ലാസ്സിലെ പന്ത്രണ്ട് വിദ്യാർത്ഥികളിൽ തല മുതിർന്നവരാണിവർ. എൺപത്തഞ്ച് വയസ്സിന്റെ ചെറുപ്പമാണ് ചിപ്പിയ്ക്കുള്ളതെങ്കിൽ എഴുപത്തേഴിന്റെ ചുറുചുറുക്കുമായാണ് മറിയം അംഗനവാടിയിലേയ്ക്കെത്തിയത്. സാക്ഷരതാ പ്രേരക് ഫാത്തിമയും അദ്ധ്യാപിക മേരിക്കുട്ടിയും ഇവരെ അറിവിന്റെ ലോകത്തേയ്ക്ക് കൈ പിടിച്ച് നടത്തിയ നല്ല നാളുകളായിരുന്നു അത്. പഠനവും സൗഹൃദവുമെല്ലാം ആസ്വദിച്ച് തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായ് കൊവിഡിന്റെ വരവ്. അധികമിനിയും വൈകാതെ ഇവരുടെ വിദ്യാലയവും തുറക്കുമെന്ന പ്രതീഷയിലാണ് അക്ഷര ലോകത്ത് പിച്ചവെയ്ക്കാൻ കൊതിയ്ക്കുന്ന ഈ മുത്തശ്ശിമാർ.
#Saksharata #SchoolReopen #KeralaKaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments