മുള്ളേരിയ പാര്‍ത്തക്കൊച്ചിയിലെ സൂര്യനാരായണ ഭട്ട് ഇപ്പോള്‍ മലയോരത്തെ അടയ്ക്ക കര്‍ഷകര്‍ക്കിടയില്‍ ശരിക്കും 'ഹീറോ'യാണ്. ഒരു ദിവസം ആയിരം കവുങ്ങുകളില്‍ കയറി മഹാളി രോഗത്തിന് മരുന്ന് തെളിക്കാനും അടയ്ക്ക പറിക്കാനും കഴിയുന്ന ഇന്ദ്രജാലം ഭട്ടിന്റെ ഒപ്പമുണ്ട്. അത് മറ്റൊന്നുമല്ല കവുങ്ങില്‍ കയറുന്നതിനുള്ള 'സൂപ്പര്‍ ട്രീ ബൈക്ക്'.ദിവസവും കൂലിയിനത്തില്‍ കൊടുക്കുന്ന ആയിരങ്ങള്‍ ഒറ്റയടിക്ക് ലാഭം. നിരത്തില്‍ ഓടുന്ന ബൈക്ക് മാത്രം കണ്ടുപരിചയമുള്ള കര്‍ഷകര്‍, കവുങ്ങിന്‍ മുകളിലേക്ക് ചെത്തി പറക്കുന്ന അത്ഭുത 'ബൈക്ക്' കാണാന്‍ സൂര്യനാരായണ ഭട്ടിന്റെ വീട്ടിലേക്ക് ഒഴുകുകയാണ്.
Kerala Political newsMalayalam breaking newsKerala news
0 Comments